കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാൾ അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) മരിച്ച നിലയിൽ കണ്ടെത്തിയത്.
കുവൈറ്റിലെ സബാഹ് സാലെം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈറ്റിൽവന്ന് സുഹൃത്തുക്കളോടൊപ്പം സബാഹ് സാലിമിൽ താമസിക്കുകയായിരുന്നു.
നേരത്തെ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: സബിത. മക്കൾ: പവിത്ര, അനിയ. പിതാവ്: വാസു. മാതാവ്: ശാന്ത. മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം കെകെഎംഎ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടക്കുന്നു.