ബര്‍ലിന്‍: ജര്‍മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസം മുള്മുയില് നിര്‍ത്തി മൂര്‍ഖന്‍. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ പക്കല്‍ നിന്ന് രക്ഷപ്പെട്ട് ജനവാസമേഖലയില്‍ എത്തിയിരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ക്ക് ഭയത്തില്‍ വീട്ടില്‍ താമസിക്കാന്‍ പറ്റാതായിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് ദിവസമായി ഈ പാമ്പിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് സുരക്ഷവൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്തെ നാലുവീടുകളില്‍ നിന്നുള്ളവരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. അതേസമയം പാമ്പിനെ അഞ്ച് ദിവസമായി പിടികൂടാന്‍ സാധിക്കാത്തതും സുരക്ഷാ ഉദ്യോഗസ്ഥരെ കുഴയ്ക്കുകയാണ്.
അതേസമയം പാമ്പിനെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒരു ലക്ഷം യൂറോ ചിലവില്‍ വിഷവായു വീടുകള്‍ക്ക് ഉള്ളിലേക്ക് കയറ്റിവിട്ട് മൂര്‍ഖനെ കൊലപ്പെടുത്താനാണ് പദ്ധതി. എന്നാല്‍ ഇതിന് സര്‍ക്കാര്‍ അനുമതി വേണം. അതേസമയം പാമ്പിന്റെ ഉടമയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.