ദുബായ്: യുഎഇയില്‍ വീടിന് തീപിടിച്ചു. ഖോര്‍ഫക്കാനിലെ സബാറ മേഖലയിലെ ഒരു വീടിനാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടം ഒന്നുമില്ല. വീട്ടുടമയുടെ മകന് തീപിടുത്തത്തെ തുടര്‍ന്ന് പെട്ടന്ന് ഉറക്കല് നിന്ന് ഉണരുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി പുറത്തേക്ക് ഓടുകയായിരുന്നു.
ഒമ്പത് അംഗ സ്വദേശി കുടുംബം താമസിച്ച വീടാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലാതെ ഇവര്‍ക്ക് രക്ഷപെടാന്‍ സാധിച്ചു. വീട് കത്തിനശിച്ചു. കുടുംബത്തിന് അധികൃതര്‍ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കി.