അബുദാബി: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് മുഹമ്മദ് ബഷീറിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നല്‍കുക. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.
തുക ഉടന്‍ തന്നെ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വെളുപ്പിന് നടന്ന അപകടത്തിലാണ് ബഷീര്‍ മരണപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത്. കാര്‍ അമിത വേഗതയിലായിരുന്നു. മാത്രമല്ല, വാഹനമോടിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു.