മസ്കറ്റ്: ഫ്ലാറ്റില്‍ വെച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മസ്കറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവിടെ പണം വാങ്ങി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവര്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.