മനാമ: തീവ്രവാദ കേസുകളില്‍ അറസ്റ്റിലായ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ബഹ്റൈന്‍. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്ത മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
ബഹ്റൈന്‍ ക്രിമിനല്‍ ക്രൈംസ് കമ്മീഷന് അറ്റോര്‍ണി ജനറല്‍ ഡോ. അഹമ്മദ് അല്‍-ഹമ്മാദി ഇക്കാര്യം അറിയിച്ചത്. അറബ് ന്യൂസ് ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തത്.
ആദ്യത്തെ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനും രണ്ടാമത്തെ കേസില്‍ ഇമാമിനെ കൊലപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.