റിയാദ്: മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. അബ്ദുല്‍ അസീസ് ബിന്‍ സലാമ ബിന്‍ മുഹ്സിന് അല്‍ ഹുവൈതി എന്നയാളുടെ വധശിക്ഷയാണ് കോടതി നടപ്പാക്കിയത്.
ഇയാള്‍ വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്തുന്നതിനിടെയാണ് പിടിയിലായത്. വിചാരണയ്ക്ക് ശേഷം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞദിവസം തബൂക്കില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.