റിയാദ്: എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റിയാദിനടുത്ത ഫൈസലിയയിലാണ് സംഭവം നടന്നത്. പിതാവും മാതാവും മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്. കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കറുത്ത പുക ശ്വസിച്ചാണ് അഞ്ച് പേരും മരിച്ചത്.
സൗദി പൗരനായ മുഹമ്മദ് ശറഹീലിനും കുടുംബവുമാണ് മരണപ്പെട്ടത്. 32 കാരനായ ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. വെള്ളിയാഴ്ച വൈകുന്നേരം ഫ്ലാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട സ്വദേശി സിവില്‍ ഡിഫന്‍സ് അധികൃതരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി റെഡ് ക്രസന്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും വൈകിയിരുന്നു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. വീട്ടുപകരണങ്ങളിലേക്കും ഫര്‍ണിച്ചറിലേക്കും തീ പടര്‍ന്നെങ്കിലും ആദ്യഘട്ടമായതിനാല്‍ കൂടുതല്‍ അനിഷ്ടങ്ങള്‍ സംഭവിച്ചില്ല.