ദുബായ്: യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് സൗജന്യ സിം കാര്‍ഡ് നല്‍കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. ബുദാബിയില്‍ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഐ) മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരു മാസത്തെ സമയ പരിധിയാണ് സിം കാര്‍ഡിനുള്ളത്. മൂന്നു മിനിറ്റ് ടോക് ടൈം, അഞ്ച് എസ്എംഎസ്, 20 എംബി ഡാറ്റാ എന്നിവ ലഭിക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. വിസ കാലാവധി നീട്ടുന്നതിനനുസരിച്ച് സിം കാര്‍ഡിന്റെ വാലിഡിറ്റി കൂടും. അതേസമയം, വിനോദ സഞ്ചാരികള്‍ യുഎഇയില്‍ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകും.
യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് കണ്ട്രോള് കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര്, യുഎഇയില്‍ ആദ്യമായെത്തുന്ന റെസിഡന്റ് വിസ ഹോള്‍ഡേഴ്സ് എന്നിവര്‍ക്ക് സിം എന്നിവര്‍ക്കും ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.