ഒക്ലഹോമ: യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു. ജെസ്ലിന് ജോസാ(27)ണ് മുങ്ങി മരിച്ചത്. ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയതായിരുന്നു ജെസ്ലിന്. ഡാലസില്‍ നിന്നാണ് ഇവര്‍ ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കാന്‍ എത്തിയത്.
ഇവര്‍ ഇറങ്ങിയ ഭാഗത്ത് നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. പക്ഷേ ജെസ്ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു. സമീപത്തുള്ളവരാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്. പ്രധാന പൂള് അടച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെടുത്തത്.
ഡാലസില്‍ താമസിക്കുന്ന ജോസ് – ലൈലാമ്മ ജോസ് ദമ്പതികളുടെ മകളാണ് ജെസ്ലിന്. ഈയിടെ നാട്ടില്‍വെച്ച് വിവാഹിതയായ ജെസ്ലിന് ഭര്‍ത്താവിനെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് അപകടം. ഡാലസ് കേരള അസോസിയേഷന് ഭാരവാഹിയായ രാജന് ചിറ്റാറിന്റെ സഹോദരിപുത്രിയാണ് മരിച്ച ജെസ്ലിന്.