റിയാദ്: സൗദിയിലെ ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇനി ഈ ക്യാമറകളുടെ കണ്ണില്‍ പെടും.
ഒരു വര്‍ഷം മുമ്പാണ് സൗദിയിലെ റോഡുകളില്‍ പുതിയ ഓട്ടോമാറ്റിക് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് മറ്റു പല നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു.
വാഹനത്തിന്റെ മുന്നിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. അല്ലാത്തപക്ഷം വാഹനമുടമയ്ക്ക് പിഴ ചുമത്തും. നൂറ്റിയമ്പത് മുതല്‍ മുന്നൂറു റിയാല്‍ വരെയാണ് ഈ നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ. ഗതാഗത നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഓണ്‍ലൈന്‍ വഴി നിയമലംഘകര്‍ക്ക് ലഭിക്കും.
ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ ആണ് വിവരങ്ങള്‍ ലഭിക്കുക. നിയമലംഘനം നടത്തിയ സമയം, സ്ഥലം, നിയമ ലംഘനത്തിന്റെ ഫോട്ടോ തുടങ്ങിയവ അബ്ഷിറില്‍ ലഭിക്കും. കൂടാതെ നിയമലംഘകരുടെ മൊബൈലില്‍ ഇതുസംബന്ധമായ എസ്എംഎസ് സന്ദേശവും ലഭിക്കും.