ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്കാന് യുഎഇ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നടപടികള്‍. മുപ്പതിനായിരം സ്വദേശികള്‍ക്ക് ഈ വര്‍ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു. വ്യോമയാനം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികള്‍ക്ക് ജോലി നല്‍കുന്നത്. 2031 ആകുമ്പോഴേക്കും യുഎഇയുടെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു .
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാല് പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതുപ്രകാരമാണ് ഈ വര്‍ഷം മുപ്പതിനായിരം പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കുവേണ്ടി 20,225 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 2017-ല്‍ ഇത് കേവലം 6,862 മാത്രമായിരുന്നു.