റിയാദ്; സൗദിയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഹെലിക്കോപ്റ്റര്‍ സേവനം ആരംഭിക്കുന്നു. വിനോദ സഞ്ചാരികളെയും വ്യവസായികളെയും രാജ്യത്തെക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
ഹെലിക്കോപ്റ്ററിന്റെ സേവനം നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ലഭ്യമായിരിക്കും. ആഡംബര വിനോദ സഞ്ചാരത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സൗദിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഹെലിക്കോപ്റ്റര്‍ സേവനം ആരംഭിക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നടത്തിയ പ്രഖ്യാപനത്തെ സൗദി ടൂറിസം വകുപ്പ് സ്വാഗതം ചെയ്തു. 565 മില്യണ്‍ റിയാലാണ് ഇനീഷ്യല്‍ ക്യാപിറ്റല്‍ ആയി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്.
അല്‍ ഊല പോലുള്ള ചരിത്ര പൈതൃക കേന്ദ്രങ്ങളിലേക്കും റെഡ്സീ, ഖിദിയ്യ പോലുള്ള മെഗാ ടൂറിസം കേന്ദ്രങ്ങളിലേക്കുമെല്ലാം ഹെലിക്കോപ്റ്റര്‍ സേവനം ഉണ്ടാകുമെന്നാണ് സൂചന. സേവനം പ്രാവര്‍ത്തികമായാല്‍ വിനോദ സഞ്ചാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.