റിയാദ്: സ്വദേശികള്‍ക്ക് മണിക്കൂര്‍ വേതന പാര്‍ട് ടൈം ജോലി അനുവദിക്കാന്‍ നീക്കവുമായി സൗദി തൊഴില്‍ മന്ത്രാലയം . പുതിയ സംവിധാനത്തിന്റെ കരട് രൂപം തയ്യാറായി. ഇത് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുകയും ഇതുവഴി വിദേശി ജോലിക്കാരെ ആശ്രയിക്കുന്നത് കുറക്കുകയുമാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ചില ജോലികളില്‍ തൊഴില്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി വിദേശികള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
തൊഴില്‍ കൂടാതെ മണിക്കൂര്‍ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ വേതനം കണക്കുകൂട്ടി നല്‍കിയിരിക്കണം. ആഴ്ചയില്‍ പരമാവധി 24 മണിക്കൂറാണ് ജോലി ചെയ്യാനാവുക. ഇത് സംബന്ധിച്ച് മാര്‍ച്ച് 19 വരെ തൊഴിലുടമകള്‍ക്കും തൊഴില്‍ രംഗത്തെ വിദഗ്ദര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്.