ന്യൂഡല്‍ഹി: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ രാജ്യാന്തര ടോള്‍ ഫ്രീ നമ്പര്‍ പ്രവാസികള്‍ക്ക് ഏറെ സഹായകരമാകുന്നു. സര്‍ക്കാരുമായി പ്രവാസികള്‍ക്ക് ബന്ധപ്പെടുവാനുള്ള ഏകജാലക സംവിധാനമാണ് ഇത്.
പ്രവാസികള്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും 00918802012345 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന് പറയുന്നു. ദിനംപ്രതി ആയിരത്തിലധികം കോളുകളാണ് ഈ നമ്പറിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആദ്യം കോള്‍ കട്ടാവും. എന്നാല്‍ 30 സെക്കന്‍ഡിനുള്ളില്‍ വിളിച്ച ആളിനെ നോര്‍ക്കയുടെ ഓഫീസില്‍ നിന്നും തിരികെ വിളിക്കും. മറ്റ് രാജ്യങ്ങളില്‍ ദുരിതങ്ങളും പ്രശ്നങ്ങളും നേരിടുന്ന പ്രവാസികള്‍ക്ക് എളുപ്പത്തില്‍ അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും നോര്‍ക്ക സിഇഒ പറഞ്ഞു.