കുവൈറ്റ് സിറ്റി: താമസരേഖ സ്റ്റിക്കര്‍ അഥവാ ഇഖാമ വിദേശികളുടെ പാസ്പോര്ട്ടില് പതിക്കുന്നത് കുവൈറ്റ് ഒഴിവാക്കുന്നു. പകരം താമസരേഖ സംബന്ധിച്ച എല്ലാ വിവരങ്ങളും സിവില്‍ ഐഡി – തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
ഇത് സംബന്ധിച്ച ഉത്തരവ് പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജെര്റാഹ് അല്‍ സബ നല്‍കിയതായി കുടിയേറ്റ വിഭാഗം മേധാവി അസി. അണ്ടര്‍സെക്രെട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മാറാഫി അറിയിച്ചു.
സിവില്‍ ഐഡി തയ്യാറാക്കുന്ന സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റിയിലും കൂടാതെ വിവിധ രാജ്യങ്ങളുടെ എംബസികളിലും വിമാന താവളത്തിലും ഇതോടനുബന്ധമായ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മാറാഫി അറിയിച്ചു.