അബുദാബി: ആദ്യമായി യുഎഇയില്‍ നിന്ന് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഹസ്സ ആല് മന്‍സൂറി, സുല്‍ത്താന്‍ ആല് നിയാദി എന്നിവരെയാണ് യുഎഇയില്‍ നിന്ന് ആദ്യ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുത്തത്.
പരിശീലനം കഴിഞ്ഞെത്തിയ ഇരുവര്‍ക്കും ദുബൈ കിരീടാവകാശി വരവേല്പ് നല്കി. ഹസ്സ ആല് മന്‍സൂറി, സുല്‍ത്താന്‍ ആല് നിയാദി എന്നിവരില്‍ ഒരാളായിരിക്കും ബഹിരാകാശത്തേക്ക് പറക്കുക. സെപ്തംബര്‍ 25നായിരിക്കും ബഹിരാകാശ യാത്രയെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലെ യൂറി ഗഗാറിന് കോസ്മോനോട്ട് ട്രെയ്നിങ് സെന്ററിലാണ് ഇവര്‍ ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടിയത്. മൊത്തം മൂന്ന് പേരായിരിക്കും ബഹിരാകാശ വാഹനത്തിലുണ്ടാവുക. റഷ്യന്‍ കമാന്‍ഡര്‍ ഒലേഗ് സ്ക്രിപോച്ക, അമേരിക്കന്‍ ഫ്ലൈറ്റ് എന്‍ജിനീയര്‍ ക്രിസ് കാസിഡി എന്നിവരായിരിക്കും ഒപ്പമുണ്ടാവുക.