അബുദാബി: യുഎഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണെന്നും , കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യത ഉള്ളതിനാല്‍ അടിയന്തര സാഹചര്യത്തിലല്ലാതെ കടലില്‍ പോകരുതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആറ് മുതല്‍ പത്ത് അടി വരെ ഉയരത്തില്‍ തീരത്ത് തിരമാലകള്‍ ഉയരുമെന്നും, നാളെ ഉച്ചക്ക് രണ്ട് വരെ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.