ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്കിങിന് അവസരമൊരുക്കി . ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ അവസരം ലഭിക്കുക. യാത്രക്കാരോടുള്ള പ്രതിബദ്ധതയും ബന്ധവും വര്‍ധിപ്പിക്കുകയാണ് പുതിയ ഓഫര്‍ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ നവീന്‍ ചൌള പറഞ്ഞു.
ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊടാക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രതിവാരം 102 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്. ഇതില്‍ കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
വ്യത്യസ്ത രാജ്യക്കാര്‍ക്കുള്ള സ്കീമുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റില്‍ പേയ്മെന്റ് ഓപ്ഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ പേര് കാണിക്കുന്നയിടത്ത് ക്ലിക്ക് ചെയ്യുമ്പോഴാണ് പുതിയ ഇഎംഐ സൗകര്യത്തെ കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ തവണ വ്യവസ്ഥയില്‍ പണമടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ തുക ഇഎംഐ ആയി അടച്ചതിന് ശേഷം പന്ത്രണ്ട് മാസം കൊണ്ട് മുഴുവന്‍ തുക അടച്ചാല്‍ മതിയാകും.