ദുബായ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ 27 കാരനായ പാക്കിസ്ഥാന് പൗരന് അഞ്ചുവര്‍ഷം തടവ് ശിക്ഷ. കൂടാതെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി വിധിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കുശേഷം പള്ളിയില്‍ നിന്ന്
പുറത്തിറങ്ങിയ ബാലനെ ഫേസ്ബുക്ക് സുഹൃത്തായ പ്രതി കാറില്‍ കയറ്റി. മറ്റ് മൂന്നു പേര് കാറിനുള്ളില്‍ ഉണ്ടായിരുന്നു. കുട്ടി ഇവര്‍ക്കൊപ്പം പോവുകയും പിസ കഴിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ അവീര്‍ ഭാഗത്തേക്ക് പോയി ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോള്‍ പ്രതി വാഹനം നിര്‍ത്തുകയും ബാലനെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ നീക്കിയ ശേഷം രണ്ടു പേരുടെ മുന്നില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് മൊഴി.
പീഡിപ്പിച്ചതിന് ശേഷം ബാലനെ വീടിനു സമീപം ഇറക്കി വിടുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പേടിച്ച് വിറച്ച ബാലന് മാതാവിനോട് ഇക്കാര്യം പറയുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെ വിചാരണയും കോടതിയില്‍ നടന്നു.