റിയാദ്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി സൗദി. സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമദ് ബിന്‍ മുഹമ്മദ് അല്‍ അഷേക്ക് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര രീതിയനുസരിച്ചുള്ള ആകര്‍ഷകമായ നിക്ഷേപ പരിസ്ഥിതി രൂപപെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ വിദ്യാഭ്യാസ പദ്ധതിക്കായി പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍ മന്ത്രാലയം വകയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.