റാസ്അല്‍ഖൈമ: പുതുവര്‍ഷ ദിനത്തില്‍ ഒരുക്കിയ കരിമരുന്ന് പ്രയോഗത്തിലൂടെ റാസ്അല്‍ഖൈമ സ്വന്തമാക്കിയത് രണ്ട് റെക്കോഡുകള്‍. ഏറ്റവും നീളമേറിയ കരിമരുന്ന് ശൃംഖലയെന്നും ഏറ്റവും നീളത്തില്‍ ഒരുക്കിയ വെടിക്കെട്ടെന്നുമുള്ള ഗിന്നസ് റെക്കോര്‍ഡുകളാണ് റാസല്‍ഖൈമയെ തേടിയെത്തിയത്.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി റാസ്അല്‍ഖൈമ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മര്‍ജാന്‍ ദ്വീപ് ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച കരിമരുന്ന് പ്രയോഗം ഒരുക്കിയത്. 13 കീലോമീറ്റര്‍ നീളത്തില്‍ ആകാശത്ത് ഗംഭീരമായി വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ചതിനും, നാലര കീലോമീറ്റര്‍ നീളത്തില്‍ ഒരുക്കിയ കരിമരുന്ന് ശൃംഖലയ്ക്കുമാണ് റെക്കോഡുകള്‍. പുതുവര്‍ഷ രാവില്‍ രണ്ട് റെക്കോര്‍ഡ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മര്‍ജാന്‍ ദ്വീപ് അധികൃതര്‍. .