റിയാദ്: രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചികിത്സാരംഗത്ത് വരുന്ന പിഴവുകളെ കുറിച്ച് ഉടന്‍ അറിയിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രോഗികളുടെ സുരക്ഷ ഉറപ്പാക്കി ചികിത്സാനിലവാരവും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്ത് ചികിത്സാ പിഴവ് മൂലം രോഗികള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ചികിത്സാ പിഴവുകള്‍, അത്യാഹിതങ്ങള്‍, അസ്വാഭാവിക മരണങ്ങളും അപകടങ്ങളും അടക്കമുള്ള കേസുകളെ കുറിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇതില്‍ വീഴ്ചവരുത്തുന്ന ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ മുന്നറിയിപ്പു നല്കി.