ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 28,523. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് സൗദിയിലാണെന്നും കുറവ് ബഹ്റൈനിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക്സഭാ സമ്മേളനത്തിലാണ് വിദേശകാര്യസഹമന്ത്രി വികെ സിങ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
2014 മുതല്‍ 18 വരെയുള്ള നാല് വര്‍ഷത്തിനിടയില്‍ 28523 ഇന്ത്യന്‍ പൗരന്മാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചിരിക്കുന്നത് സൗദി അറേബ്യയിലാണ്. 12,828 പേര്. 7,877 പേര് മരിച്ച യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ഒമാനില്‍ 2564 ഉം കുവൈത്തില്‍ 2932ഉം ഖത്തറില്‍ 1301 പേരും മരിച്ചു.
ഏറ്റവും കുറവ് പേര് മരിച്ചത് ബഹ്റൈനിലാണ്, 1021 പേര്. പ്രവാസികളുടെ മരണവും അപകടങ്ങളും കുറയ്ക്കാന്‍ അതത് രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും വികെ സിങ് ലോക്സഭയെ അറിയിച്ചു.