കൊച്ചി: യുഎഇയുടെ നാല്‍പ്പത്തിയേഴാമത് ദേശീയദിനം ആഘോഷിച്ച് കേരളവും. സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ നിരവധിപേര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തു. യുഎഇ കേരള കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കേരള കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയും സ്പീക്കറും മന്ത്രിമാരും ചേര്‍ന്ന് കേക്ക് മുറിച്ചതോടെയാണ് കേരളത്തിലെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു. പ്രളയാനന്തര കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്പീക്കറും മന്ത്രിമാരും നടത്തിയ ആശംസ പ്രസംഗത്തിലും പ്രളയാസഹായത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായിരുന്നു.