ദുബായ്: തൊഴില്‍തേടി യുഎഇ ഉള്‍പ്പടെയുള്ള 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് വേണ്ട. അടുത്ത വര്‍ഷം മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇത് താല്‍ക്കാലികമായി പിന്‍വലിച്ചതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവാസികളില്‍ നിന്നും വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. കൂടാതെ വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ തീരുമാനത്തില്‍ ഒട്ടേറെ അവ്യക്തതകളും, ആശങ്കകളും ഉണ്ടായിരുന്നു.
ഇസിആര്‍ കാറ്റഗറി(എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍)യില്‍ ഉള്ളവരുടെ തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ നിലവില്‍ വിദേശത്ത് പോകാനാകൂ. എല്ലാവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും, അല്ലാത്തപക്ഷം വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചിരുന്നു. ഇതിനെതിരെ വര്‍ധിച്ച പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇമൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്.