അബുദാബി: യുഎഇയുടെ 47-ാം ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി പോലീസ്. ആഘോഷങ്ങളാകാം, പക്ഷേ അത് ട്രാഫിക്-വാഹന നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാകരുതെന്ന് അജ്മാന് പോലീസ് നിര്‍ദേശിച്ചു.
പൊതു വഴികളിലോ ടാക്സി സ്റ്റാന്‍ഡിലോ ബസ് സ്റ്റോപ്പിലോ ആഘോഷങ്ങള്‍ക്കിടയില്‍ വണ്ടി നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും, ആറ് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ശബ്ദമിരപ്പിച്ച് വണ്ടിയോടിച്ചാല്‍ 2000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
ഔദ്യോഗിക റാലികള്‍ മാത്രമേ പൊതുറോഡുകളില്‍ നടത്താന്‍ അനുവാദമുള്ളൂ.
അനുമതിയില്ലാതെ വാഹനങ്ങളില്‍ എഴുതുന്നതും പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും നിയമലംഘനമാണ്. ഇതിന് 500 ദിര്‍ഹമാണ് പിഴ. ഉച്ചത്തില്‍ പാട്ടുെവക്കുകയോ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ റോഡില്‍ പെരുമാറുകയോ ചെയ്താല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. ഗതാഗത തടസ്സം സൃഷ്ടിച്ചാലും പിഴ 400 ദിര്‍ഹമാണ്. കൂടാതെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്ന രീതിയില്‍ അലങ്കാരങ്ങള്‍ പതിക്കുന്നതും കുറ്റകരമാണ്.