റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ഈ മാസം 26 വരെ ശക്തമായ പൊടിക്കാറ്റും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും ശീതകാറ്റും മഴയും അനുഭവപ്പെടുന്നതിനാല്‍ അപകട സാധ്യതയുളള മേഖലകളില്‍ സഞ്ചരിക്കുന്നവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
ഒരു മാസത്തിനിടെ രാജ്യത്തുണ്ടായ മഴക്കെടുതിയില്‍ 35 പേര് മരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രളയ സാധ്യതയുളള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ അഫീഫ്, ദവാദ്മി എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖര്‍ജ്, ഖുവൈഇയ്യ, മജ്മ, സുല്‍ഫി, ശഖ്റ, ഹോത്ത ബനീതമീം എന്നിവിടങ്ങളില്‍ നാളെ അര്‍ധ രാത്രി മുതല്‍ മഴക്ക് സാധ്യതയുണ്ട്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മഴ പെയ്യും. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും മഴക്ക് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റിയും മുന്നറിയിപ്പ് നല്കി.