റിയാദ്: ട്രാഫിക് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സൗദി. എട്ട് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതിയ്ക്ക മൊത്തം 773 ദശലക്ഷം റിയാല്‍ ചെലവ് വരുമെന്നാണ് കണക്ക്.
വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതികള്‍. രാജ്യത്തെ ഭൂരിഭാഗം റോഡുകളിലും കമ്പിവേലി സ്ഥാപിക്കുകയും വൈദ്യുതീകരണവുമാണ് പ്രധാന ലക്ഷ്യം. 68,000 കിലോമീറ്ററിലധികം നീളത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും അപകടങ്ങള്‍ കുറക്കുകയും ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് മന്ത്രാലയം നടപ്പിലാക്കാന്‍ തീരുമാനിച്ച 23 പദ്ധതികളിലുള്‍പ്പെട്ടതാണിത്.
അപകടങ്ങള്‍ കുറക്കുന്നതോടൊപ്പം നാശനഷ്ടങ്ങളിലെ 4.4 ബില്യണ്‍ റിയാല്‍ കുറക്കാന്‍ ഇതിലൂടെ സാധിക്കും. റോഡുകള്‍ക്ക് വശങ്ങളില് കമ്പിവേലികള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍, ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുക, മൃഗങ്ങള്‍ മുറിച്ചു കടക്കുന്ന ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ ഒരുക്കുക, വിവിധ മേഖലകളിലെ ജങ്ഷനുകള്‍ നന്നാക്കുക, ഇലക്ട്രിക് പോസ്റ്റുകള്‍ സംരക്ഷണ കെട്ടുണ്ടാക്കുക തുടങ്ങിയവ സുരക്ഷ പദ്ധതികളിലുള്‍പ്പെടും.