അബുദാബി: പ്രശസ്ത പ്രവാസി വ്യവസായി എംഎ യൂസുഫലിയ്ക്ക് ഡോക്ടറേറ്റ്. ബ്രിട്ടനിലെ മിഡില്‍സെക്സ് യൂനിവേഴ്സിറ്റി യൂസഫലിയ്ക്ക് ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചു. വാണിജ്യ വ്യവസായ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് ഡോക്ടറേറ്റ്.
മിഡില്‍സെക്സ് യൂനിവേഴ്സിറ്റിയുടെ ദുബൈ കാമ്പസില്‍ നടന്ന വിപുലമായ ബിരുദദാന ചടങ്ങില്‍ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് വ്യവസായി എംഎ യൂസുഫലിക്ക് ബിരുദം കൈമാറി. ഇന്ത്യയും യുഎഇയും തമ്മിലെ ബന്ധം ശക്തമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയാണ് യൂസുഫലിയെന്ന് ശൈഖ് നഹ്യാന് പറഞ്ഞു. ചടങ്ങില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശൈഖ് നഹ്യാന് ബിരുദം കൈമാറി.