റിയാദ്: സന്ദര്‍ശക വിസ ഇനി ഗാര്‍ഹികത്തൊഴിലാളി വിസയാക്കി മാറ്റാനാവില്ലെന്ന് സൗദി. മുന്നറിയിപ്പില്ലാതെയുള്ള നടപടി സ്വദേശികളടക്കം ഒട്ടേറെപ്പേര്‍ക്കു തിരിച്ചടിയായി. വിസ നിയമത്തിലെ പരിഷ്കാരവും മറ്റും കാരണമാണ് പുതിയ തീരുമാനം.
ഗാര്‍ഹിക റിക്രൂട്മെന്റ് നിയമത്തിലെ സാങ്കേതികത മൂലം വിവിധ രാജ്യക്കാരെ സന്ദര്‍ശക വിസയിലെത്തിച്ചാണ് വീട്ടുജോലിക്കാരുടെ വിസയിലേക്കു മാറ്റിയിരുന്നത്. ഇതിന്് അധികൃതരുടെ അനുമതിയും ഉണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ വന്‍തുക ചെലവാക്കി സന്ദര്‍ശക വിസയിലെത്തിയ ഒട്ടേറെപ്പേര്‍ക്ക് ഇനി തിരിച്ചുപോകേണ്ടിവരും.
തീരുമാനം പുനഃപരിശോധിക്കണമെന്നും നിശ്ചിത കാലം വരെ നിലവിലുള്ള രീതി തുടരണമെന്നും സ്വദേശികള്‍ ആവശ്യപ്പെടുന്നുണ്ട്. അതല്ലെങ്കില്‍ നിലവില്‍ രാജ്യത്ത് എത്തിയവരെ ഗാര്‍ഹിക വിസയിലേക്ക് മാറ്റാനുള്ള പ്രത്യേക അനുമതി നല്‍കണമെന്നും ആവശ്യപ്പെടുന്നു.