കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ജോലിക്കിടെ വെല്‍ഡിങ് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാള്‍ തമിഴ്നാട് സ്വദേശിയാണ്.
കഴിഞ്ഞദിവസം വൈകീട്ട് അഹമ്മദിയിലെ കുവൈറ്റ് ഓയില്‍ കമ്പനിയുടെ പ്രൊജക്ടില്‍ ഉള്‍പ്പെട്ട തമിഴ്നാട് സ്വദേശിയുടെ മേല്‍നോട്ടത്തിലുള്ള കമ്പനിയിലാണ് അപകടം. സുമി സെന്‍ട്രല്‍ പോയന്റ് മാക്സിലെ ജീവനക്കാരിയാണ് മരിച്ച സുമിത്തിന്റെ ഭാര്യ.