റിയാദ്: സൗദിയില്‍ തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്നത് ഇനി ശിക്ഷാര്‍ഹം. പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അതോറിറ്റി അറിയിച്ചത്. പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ഇതിന് ലഭിക്കും.
തൊഴിലാളിയുടെ മേല്‍ ആധ്യപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചു വെക്കരുതെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത് ശിക്ഷാര്‍ഹമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ ശിക്ഷയെക്കുറിച്ചുള്ള വിശദാംശമാണ് പ്രോസിക്യൂഷന് ഇപ്പോള്‍ അറിയിച്ചത്. പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളിയെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ ഇനി മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണ്. രേഖാമൂലം തൊഴിലാളിയുടെ സമ്മതത്തോടെ പാസ്പോര്‍ട്ട് സൂക്ഷിച്ചുവെക്കാന്‍ നല്‍കുന്നത് കുറ്റകരവുമല്ല.