റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി. സൗദിയില്‍ കുടുംബസമേതം താമസിക്കുന്ന വിദേശികള്‍ക്ക് പരമാവധി രണ്ടും സ്വദേശികള്‍ക്കു പരമാവധി അഞ്ചും ഗാര്‍ഹിക വിസകള്‍ മാത്രമേ ഇനി അനുവദിക്കൂ. എന്നാലിവര്‍ ജോലിക്കാരോ നിക്ഷേപകരോ ആയിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെതാണ് പുതിയ ഉത്തരവ്.
ഒരു ഗാര്‍ഹിക വിസ എടുക്കേണ്ട വിദേശിക്ക് പതിനായിരം റിയാലില്‍ കുറയാത്ത മാസശമ്പളവും ഒരു ലക്ഷം റിയാലില്‍ കുറയാത്ത ബാങ്ക് ബാലന്‍സും ഉണ്ടായിരിക്കണം. രണ്ടു വിസകള്‍ വേണ്ടവര്‍ക്ക് ഇരുപതിനായിരം റിയാലില്‍ കുറയാത്ത മാസശമ്പളവും രണ്ടു ലക്ഷം റിയാലില്‍ കുറയാത്ത ബാങ്ക് ബാലന്‍സും വേണം.
എന്നാല്‍ നിക്ഷേപകരായ വിദേശ ബാച്ചിലര്‍മാര്‍ക്ക് ഒരു ഗാര്‍ഹിക വിസയെ അനുവദിക്കു. എന്നാലിവര്‍ക്കു 24 വയസില്‍ കുറയാന്‍ പാടില്ലെന്നും 1,20,000 റിയാല്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം വിവാഹിതരായ സ്വദേശികള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പരമാവധി അഞ്ചു വിസകള്‍ വരെ അനുവദിക്കും. മക്കളുള്ള വിവാഹ മോചിതര്‍ക്കും ഭാര്യ മരിച്ച സ്വദേശി പൗരനും പരമാവധി അഞ്ചു വിസ വരെ പുതിയ വ്യവസ്ഥ പ്രകാരം ലഭിക്കും.