റിയാദ്: ഇന്ത്യക്ക് തിരിച്ചടിയായി എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഉപഭോഗം കുറയുന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കുന്നതിന് സൗദിയുടെ ഇടപെടല്‍.
ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന വില കുറഞ്ഞ് വരികയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു വിലക്കുറവ്. നിലവില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 76 ഡോളറിന് അടുത്താണ് വില. അവധി വ്യാപാരത്തില്‍ ക്രൂഡ് ഓയില്‍ വില പത്ത് ഡോളറിനടുത്ത് ഇടിവുണ്ടായി.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മറികടക്കാന്‍ ഉത്പാദനം കുറച്ച് വില നിയന്ത്രിക്കാന്‍ സൗദി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാണിജ്യയുദ്ധം കാരണം നാലാം പാദത്തില്‍ ഉപഭോക്ത രാജ്യങ്ങളില്‍ ക്രൂഡ് ഓയില്‍ ആവശ്യകത കുറയുകയാണ്. ഈ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ ലഭ്യത കൂട്ടും. തുടര്‍ന്ന് സംഭവിക്കാവുന്ന വിലയിടിവ് മറികടക്കാനാണ് സൗദിയുടെ ശ്രമം.അന്താരാഷ്ട്ര വിപണിയില്‍ 140 ഡോളര്‍ വരെയെത്തിയ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നാണ് സൗദി ഉള്‍പ്പടെ ഒപെക് കൂട്ടായ്മയുടെ ആശങ്ക.
ഇറാന് ശേഷം രണ്ടാമതാണ് ക്രൂഡ് ഓയില്‍ ഉത്പാദത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം നവംബര്‍ 4 ന് പ്രാബല്യത്തില്‍ വാരാനിരിക്കെ സൗദി കൂടി നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുള്‍പ്പടെ ഉപഭോക്ത രാജ്യങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്നു ഇന്ധന വിലക്കുറവ് അധികം നാള് നീണ്ട് നിന്നേക്കില്ലെന്നാണ് അന്താരാഷ്ട്ര വിപണിയിലെ സൂചനകള്‍ വ്യക്തമാക്കുന്നത്.