റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പശ്ചാത്തപിച്ച് സൗദി. ഖഷോഗിയുടെ കൊലപാതകം സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും വലിയ തെറ്റാണ് സംഭവിച്ചതെന്നും സൗദി വിദേശമന്ത്രി അദേല്‍ അല്‍ജുബൈര്‍ പറഞ്ഞു. മൃതദേഹം എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ അദേല്‍ അല്‍ജുബൈര്‍ പറഞ്ഞു. സൗദി കോണ്‍സുലേറ്റില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന ദുരന്തമാണ്. അതില്‍ സൗദി പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എങ്ങനെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് വ്യക്തമായി ഞങ്ങള്‍ക്കറിയില്ല. സംഭവത്തെക്കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഒരറിവുമുണ്ടായിരുന്നില്ലെന്നും അല്‍ജുബൈര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച ഓരോ കാര്യവും പുറത്തുകൊണ്ടുവരാനാണ് സൗദി ശ്രമിക്കുന്നതന്നെും ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഖഷോഗി വധം സൗദി സ്ഥിരീകരിച്ചെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കാരിലെ ഒരു ഉന്നതന് പ്രതികരിക്കുന്നത് ഇതാദ്യമാണ്. സൗദി യുഎസ് ബന്ധത്തിന് ഖഷോഗി വധം കോട്ടംവരുത്തില്ല. അന്വേഷണം പൂര്‍ത്തിയായി എല്ലാ സത്യവും പുറത്തുവരുമ്പോള്‍ സൗദി യുഎസ് ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അല്‍ജുബൈര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.