കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗതാഗത നിയമം കര്‍ശനമാക്കി പുതിയ നടപടി. ഇനി ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും. കൂടാതെ പിഴയും തടവും ഉണ്ടാകുമെന്ന് ഗതാഗത വിഭാഗം മുന്നറിയിപ്പ് നല്കി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയിഗ് ഇതുസംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്കി. അലക്ഷ്യമായി വാഹനമോടിക്കുന്നത് കൂടാതെ നിലവിലുള്ള ഗതാഗത നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാലും വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടും. പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് തടയണമെന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.