അബുദാബി: ഇന്‍ഡിഗോയുടെ കേരളത്തിലേക്കുള്ള അധിക സര്‍വ്വീസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.
180 മുതല്‍ 186 സീറ്റുകള്‍ വരെയുള്ള വിമാനമാണ് സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളുടെ വിശദാംശങ്ങളും ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെച്ചു. പുതിയ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി – അബുദാബി : 55 ദിര്‍ഹം, കോഴിക്കോട് അബുദാബി: 488 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 40 കിലോ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.