മനാമ: ബഹ്റൈനില്‍ വാറ്റ് നടപ്പിലാക്കാന്‍ അനുമതി. മൂല്യവര്‍ധിത നികുതി വാറ്റ് നടപ്പിലാക്കാന്‍ പാര്‍ലമെന്റ് യോഗമാണ് അനുമതി നല്‍കിയത്. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് വാറ്റ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് നാഷണല്‍ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്.
ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പില്‍ വരുമെന്ന് അധികൃതര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. നികുതി സംബന്ധിച്ച ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറില്‍ ബഹ്റൈന്‍ ധനകാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചതിന്റെ ഭാഗമാണിത്. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വര്‍ധിത നികുതി ചുമത്തുകയെന്നാണ് വാറ്റ് സംബന്ധിച്ച് ധനമന്ത്രി നേരത്തെ നടത്തിയ പ്രസ്താവന.
അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അനുബന്ധ വസ്തുക്കളിലും നികുതി വര്‍ധനവ് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്നും മന്ത്രി സൂചന നല്‍കിയിരുന്നു. മന്ത്രി ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നികുതി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹിയും വ്യക്തമാക്കിയിട്ടുണ്ട്.