റിയാദ്: സൗദിയില്‍ കാണാതായ പ്രമുഖ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടതായി സൂചന. സൗദി അറേബ്യയിലെ മാധ്യമപ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയെയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. തുര്‍ക്കി പോലീസാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകനെ കാണാതായത്. ജമാല്‍ ഖഷോഗി എംബസിക്കകത്തുവച്ചുതന്നെ കൊല്ലപ്പെട്ടതാകാം എന്നാണ് തുര്‍ക്കി പോലീസിന്റെ പ്രാഥമിക നിഗമനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖഷോഗിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെ മരണം സംഭവിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്.