റിയാദ്: സൗദിയില്‍നിന്ന് മൃതദേഹം കേരളത്തിലെത്തിക്കുന്നതിനു ചെലവ് വീണ്ടും വര്‍ധിച്ചു. അതോടെ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഏതാണ്ടു രണ്ടു ലക്ഷത്തോളം രൂപയാണ് ഒരു മൃതദേഹം എത്തിക്കാന്‍ ചിലവാകുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ഹാന്ഡ്ലിങ് ചാര്‍ജ് 500 റിയാല്‍ (ഏതാണ്ട് പതിനായിരത്തോളം രൂപ) ഈടാക്കിത്തുടങ്ങിയതോടെയാണു ചെലവ് അല്പം വര്‍ധിച്ചത്.
എംബാമിങ്, വിമാന ടിക്കറ്റ്, ഹാന്ഡ്ലിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശരാശരി 10,000 റിയാല്‍ ചെലവുണ്ട്. ഇതില്‍ 6000 റിയാല്‍ എംബാമിങ്ങിന് മാത്രം വരും. 3500 റിയാല്‍ വിമാന ടിക്കറ്റിനും അനുബന്ധ ചെലവുകള്‍ക്കും വേണം. 500 റിയാല്‍ ഹാന്ഡ്ലിങ് ചാര്‍ജും അടയ്ക്കണം. ഇന്ത്യയിലേക്കു മാത്രമല്ല എല്ലാ രാജ്യങ്ങളിലേക്കും 500 റിയാലാണ് ഹാന്ഡ്ലിങ് ചാര്‍ജ് കാര്‍ഗോ വിഭാഗം ഈടാക്കുന്നത്.
ഇതില്‍ 6000 റിയാല്‍ എംബാമിങ്ങിന് മാത്രം വരും. 3500 റിയാല്‍ വിമാന ടിക്കറ്റിനും അനുബന്ധ ചെലവുകള്‍ക്കും വേണം. 500 റിയാല്‍ ഹാന്ഡ്ലിങ് ചാര്‍ജും അടയ്ക്കണം. ഇന്ത്യയിലേക്കു മാത്രമല്ല എല്ലാ രാജ്യങ്ങളിലേക്കും 500 റിയാലാണ് ഹാന്ഡ്ലിങ് ചാര്‍ജ് കാര്‍ഗോ വിഭാഗം ഈടാക്കുന്നത്.
മൃതദേഹത്തെ മറ്റൊരാള്‍ അനുഗമിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനുള്ള ടിക്കറ്റ് തുക വേറെ കൊടുക്കണം. ഹാന്ഡ്ലിങ്ചാര്ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കഴിഞ്ഞ ദിവസം മുതലാണു നിലവില്‍ വന്നത്. സൗദിക്കകത്തു മറ്റു സ്ഥലങ്ങളിലേക്ക് വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് 625 റിയാല്‍ ഹാന്ഡ്ലിങ് നിരക്ക് നല്‍കണമെന്നു പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവു കൂടിയായ ഷിഹാബ് കൊട്ടുകാട് വ്യക്തമാക്കി.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഓഫിസ് വഴി നേരിട്ട് അയയ്ക്കുമ്പോള്‍ നടപടിക്രമങ്ങള്‍ കൂടുതലാണെങ്കിലും ചെലവ് 1000 റിയാല്‍ കുറയ്ക്കാനാകുമെന്ന് ഷിഹാബ് പറഞ്ഞു. മറ്റ് എയര്‍ലൈനുകളിലാണ് അയയ്ക്കുന്നതെങ്കില്‍ ശരാശരി 10,000 റിയാല്‍ തന്നെ ചെലവ് വരും.