ദുബായ്: ഗാന്ധി ജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിനോടുള്ള ആചരസൂചകമായി വൈഷ്ണവ് ജനതോ പാട്ട് പാടി താരമായി അറബി. യുഎഇ ഗായകനായ യസീര്‍ ഹബീബാണ് ഹിന്ദി പാട്ട് പാടി സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞിരിക്കുന്നത്.
ഗാന്ധിജിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ സാമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ‘പാട്ട് പാടാന്‍ ആദ്യം പേടിയായിരുന്നു. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനമാണ് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ‘ എന്ന് യസീര്‍ പറയുന്നു.
ദുബായിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ആരാധകരുള്ള ഗായകനാണ് യസീര്‍. സുഹൃത്തായ മധു പിള്ളയുടെ സഹായത്തോടെയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ കഴിഞ്ഞത് എന്നാണ് യസീര്‍ പറയുന്നത്. ഗാന്ധിയുടെ 150ാം ജന്മദിനത്തില് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു