അബുദാബി: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശിക്കും. ഒക്ടോബര്‍ 17ന് ബുധനാഴ്ച അബുബിദായിലെത്തുന്ന മുഖ്യമന്ത്രി വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം 18 മുതല്‍ 20 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. 18ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി.
യുഎഇ വാരാന്ത്യ അവധികള്‍ കണക്കിലെടുത്താണ് യാത്രയും പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. യുഎഇ യിലെ നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്.
നേരത്തെ കേരളത്തിന് യുഎഇയുടെ 700 കോടി രൂപയുടെ സഹായമുണ്ടെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
യുഎഇ കിരീടാവകാശി നെഹിയാന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തിന് 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതു നിഷേധിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.