റിയാദ്: പെട്രോ കെമിക്കല്‍ റിഫൈനറിയില്‍ തീപിടുത്തം. സൗദി അറേബ്യയിലെ യാമ്പുവിലാണ് സംഭവം. അപകടത്തില്‍ ഒരു തൊഴിലാളി മരണപ്പെട്ടു. വിദേശികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീയണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. എന്നാല്‍ അപകടത്തെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.