അബുദാബി; ബിഗ് ടിക്കറ്റിന്റെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം കനിഞ്ഞത് ഇന്ത്യന്‍ പൗരനൊപ്പം. 70 ലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് (ഏകദേശം 13.9 കോടി ഇന്ത്യന്‍ രൂപ) മുഹമ്മദ് കുഞ്ഞി മയ്യല എന്ന ഇന്ത്യന്‍ പൗരന് സ്വന്തമായത്.
ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് വാങ്ങിയ 121013 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യ എട്ട് സമ്മാനങ്ങള്‍ ലഭിച്ചവരില്‍ അഞ്ച് പേരും ഇന്ത്യക്കാരാണ്. രണ്ട് പേര് പാകിസ്ഥാനികളും. കെനിയക്കാരനാണ് രണ്ടാം സമ്മാനം. നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 3 സീരീസ് കാറ് സ്വന്തമാക്കിയതും ദുംഗി കിശോര്‍ കുമാര്‍ എന്ന ഇന്ത്യക്കാരനാണ്.