ദുബായ്: വിദേശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് ഇരട്ടിയാക്കിയ തീരുമാനം ഒടുവില്‍ എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. പഴയ നിരക്ക് തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.
പുതിയ തീരുമാനം പൂര്‍ണമായും മരവിപ്പിച്ച് പഴയ നിരക്ക് തുടരുമെന്നതിനാല്‍ ഇക്കാര്യത്തിലും പഴയ സ്ഥിതി തുടരും. ബംഗ്ലാദേശ് പാകിസ്താന് എന്നീ രാജ്യങ്ങള്‍ സൗജന്യമായാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവാസികള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.