ഡബ്ലിന്‍: സൈപ്രസില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നും വീണു മരിച്ചു. വെറ്റിനെററി മെഡിസിനു പഠിച്ചു കൊണ്ടിരുന്ന ജെറില്‍ ജോയി(23 ) യാണ് മരിച്ചത്. ഡബ്ലിന്‍ റഹീനിയില് താമസിക്കുന്ന പാലാ കൊഴുവനാല്‍ മലയിരുത്തി സ്വദേശി കിഴക്കേക്കുറ്റ് ജോയി തോമസിന്റെ മകളാണ് ജെറില്‍.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നാണ് ജെറില്‍ താഴെ വീണത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനു മുകളിലേക്കായിരുന്നു വീഴ്ച. അപ്പോള്‍ തന്നെ മരണം സംഭവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു ഡബ്ലിനിലെ മാതാപിതാക്കളുമായി ജെറില്‍ ഫോണില്‍ സംസാരിച്ചിരുന്നു.