ദുബായ്: ദുബായ് നഗരത്തില്‍ യാത്രക്കാരെ ഞെട്ടിച്ച് അറബ് യുവാക്കളുടെ പണം വിതരണം. റോഡിലൂടെ നടക്കാന്‍ ഇറങ്ങിയവര്‍ക്കെല്ലാം ആയിരം ദിര്‍ഹം വീതം നല്‍കിയാണ് ഇവര്‍ എല്ലാവരെയും അമ്പരിപ്പിച്ചത്.
വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷം ധരിച്ച രണ്ട് യുവാക്കള്‍ പണം വിതരണം ചെയ്തത്. ഇവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.