മധ്യപൂര്‍വദേശത്തെ ഏറ്റവും വിവേകമതിയായ വ്യക്തിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ വിശേഷിപ്പിച്ച് ‘ദി ന്യൂയോര്‍ക് ടൈംസ്’ പത്രം.
പത്രത്തിന്റെ ഇന്റര്‍നാഷനല്‍ എഡിഷനില്‍ തോമസ് എല്‍. ഫ്രീഡ് മാന്‍ എഴുതിയ കോളത്തിലാണ് യുഎഇയുടെ പ്രിയ നേതാവിനെ പ്രശംസിച്ചത്. ഗള്‍ഫിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് അടുത്തിടെ നടത്തിയ മികച്ച ട്വീറ്റുകള്‍ അവലംബിച്ചാണ് ഇത്തരമൊരു പരാമര്‍ശം.