ദുബായ്: ച്യൂയിഗം ചവയ്ക്കുന്ന ശീലമുള്ളവര്‍ കരുതിയിരിക്കുക. തോന്നുന്നതുപോലെ റോഡില്‍ ച്യൂയിഗം തുപ്പിയാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ദുബായ് മുനിസിപ്പാലിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഓര്‍മപ്പെടുത്തിയിരിക്കുന്നത്.
റോഡില്‍ ചായക്കപ്പ് കളയുന്നതിനും പിഴ 500 ദിര്‍ഹം തന്നെയാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1000 ദിര്‍ഹം പിഴയൊടുക്കേണ്ടിവരും. പരിസരശുചിത്വവും നഗരഭംഗിയും കാത്തുസൂക്ഷിക്കുന്നതിന്റ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
കാറില്‍നിന്ന് മാലിന്യം വലിച്ചെറിയുക, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുക തുടങ്ങിയവയ്ക്കും 500 ദിര്‍ഹമാണ് പിഴ. നിരവധി രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ താമസസ്ഥലമെന്ന നിലയില്‍ ദുബായ് നിവാസികള്‍ക്കിടയില്‍ പാരിസ്ഥിതിക ബോധവത്കരണം ശക്തമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.